വീട്ടില്‍ നിന്ന് പണം എടുത്ത് നാടുവിടാനിറങ്ങിയ കണ്ണൂരിലെ 14 കാരനെ തട്ടികൊണ്ടുപോയി പണം കവര്‍ന്നവര്‍ പിടിയില്‍

By Web TeamFirst Published Jan 19, 2019, 11:08 PM IST
Highlights

വീട്ടിൽ വഴക്കുണ്ടാക്കി, പിതാവിന്‍റെ പണം കൈക്കലാക്കി പിണങ്ങി ഇറങ്ങിയ ചേലേരി സ്വദേശിയായ 14കാരനെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്. വീടുവിട്ട വിദ്യാർഥി ബസ് സ്റ്റാൻഡിൽ നിന്നു പണം എണ്ണുന്നത് വാഹിദിന്‍റെയും പ്രമോദിന്‍റെയും കണ്ണിൽപ്പെട്ടു. വീട് വിട്ട് ഇറങ്ങിയതാണെന്നു മനസിലായതോടെ ഇരുവരും കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോവുകയായിരുന്നു

കണ്ണൂർ: ചക്കരക്കല്‍ മേഖലയില്‍ നിന്ന് 14കാരനെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലാണ് 2 പേര്‍ പിടിയിലായത്. വേങ്ങാട് സ്വദേശി പ്രമോദ്, മാട്ടൂൽ സ്വദേശി വാഹിദ് എന്നിവരാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയുടെ തല മൊട്ട അടിക്കുകയും, കയ്യിലുണ്ടായിരുന്ന 12,000 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പിടിച്ച് സ്റ്റേഷനിൽ എത്തിച്ചിട്ടും മദ്യ ലഹരിയിൽ ബഹളം വെക്കുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ ഇരുവരും.

വീട്ടിൽ വഴക്കുണ്ടാക്കി, പിതാവിന്‍റെ പണം കൈക്കലാക്കി പിണങ്ങി ഇറങ്ങിയ ചേലേരി സ്വദേശിയായ 14കാരനെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്. വീടുവിട്ട വിദ്യാർഥി ബസ് സ്റ്റാൻഡിൽ നിന്നു പണം എണ്ണുന്നത് വാഹിദിന്‍റെയും പ്രമോദിന്‍റെയും കണ്ണിൽപ്പെട്ടു. വീട് വിട്ട് ഇറങ്ങിയതാണെന്നു മനസിലായതോടെ ഇരുവരും കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോവുകയായിരുന്നു. 

ആദ്യം ബർബർ ഷോപ്പിൽ കൊണ്ടുപോയി തല മൊട്ടയടിച്ചു. പിന്നീടാണ് ഓട്ടോയിൽ കയറ്റി ബാറിൽ കൊണ്ടു പോയതും കയ്യിലെ പണം കൈക്കലാക്കി മദ്യപിച്ചതും. പിന്നാലെ ബാറിൽ ബഹളം വെച്ച സംഘത്തിടൊപ്പം ഉള്ള കുട്ടി കരയുന്നത് കണ്ടാണ് മറ്റുള്ളവർ ഇടപെട്ടത്. വിവരമറിഞ്ഞു പോലീസ് എത്തിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകുമ്പോൾ ഓട്ടോയിൽ ഇരുന്ന് ഉറക്കെ കരഞ്ഞിട്ടും വിവരം പുരത്തറിയിക്കാതിരുന്ന ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ട്. പിതാവെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുബ്‌പോയി

click me!