
കണ്ണൂര്‍: സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്. മൂർഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.
നവംബറില്‍ സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിത്. നവംബർ ഒന്ന് മുതൽ 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. നവംബർ 15ന് ശേഷം 8,9 ക്ലാസുകൾ തുടങ്ങും. ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. 1 മുതൽ 7 വരെയുള്ള ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രമായിരിക്കും. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമവാധി കുട്ടികൾ ഒരുമിച്ചെത്തുന്നത് കുറക്കണം എന്നാണ് നിര്‍ദ്ദേശം. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടം 25 ശതമാനം മാത്രം ഒരു സമയത്ത് സ്കൂളിൽ വരുന്നവിധം ബാച്ചുകൾ തിരിക്കാനും നിര്‍ദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam