ആരെയും അറിയിക്കാതെ ഞായറാഴ്ച ഉത്തരവ്; കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ നിന്ന് ഹിന്ദി, മലയാളം വകുപ്പുകൾ മാറ്റി

Published : Mar 17, 2026, 10:51 AM ISTUpdated : Mar 17, 2026, 11:23 AM IST
Kannur University

Synopsis

കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് അടക്കം 6 സ്ഥിര അധ്യാപകർക്കാണ് പാലയാട് ക്യാമ്പസിലേക്ക് ഇതോടെ മാറ്റം ലഭിക്കുന്നത്.

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ നിന്ന് ഹിന്ദി, മലയാളം വകുപ്പുകൾ മാറ്റി. ആരെയും അറിയിക്കാതെ വൈസ് ചാൻസലർ ഉത്തരവിറക്കിയത് ഞായറാഴ്ച്ച ഉത്തരവിറക്കുകയായിരുന്നു. കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് അടക്കം 6 സ്ഥിര അധ്യാപകർക്കാണ് പാലയാട് ക്യാമ്പസിലേക്ക് ഇതോടെ മാറ്റം ലഭിക്കുന്നത്. വകുപ്പുകൾ മാറ്റുന്നതിനെതിരെ നേരത്തെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ചില അധ്യാപകരുടെ താൽപര്യമനുസരിച്ച് വകുപ്പുകൾ മാറ്റുകയാണെന്നാണ് ആരോപണം.

കാസർകോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സൗകര‍്യം മെച്ചപ്പെടുത്താനായി 2008ൽ ആണ് വില്ലേജ് ക്യാംപസ് എന്ന ആശയം മുൻനിർത്തി കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാംപസ് നീലേശ്വരം പാലാത്തടത്ത് ആരംഭിക്കുന്നത്. ആരംഭഘട്ടത്തിൽ മലയാളം, ഹിന്ദി, മോളിക്യുലാർ ബയോളജി വിഷയങ്ങളുടെ പഠന വകുപ്പുകളും എംസിഎ, എംബിഎ എന്നീ കോഴ്സുകളും തുടങ്ങി. പിന്നീട് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി എംസിഎ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു. എംഎസ്‌സി മോളിക്യുലാർ ബയോളജി കോഴ്സ് 2024ൽ പാലയാട് ക്യാംപസിലേക്കു മാറ്റി. എംഎ ഹിന്ദി കോഴ്സ്, മലയാളം വകുപ്പുകൾ മാറ്റാൻ ശ്രമം നടന്നിരുന്നെങ്കിലും ശക്തമായ എതിർപ്പു കാരണം നടന്നില്ല. എന്നാൽ, ഇപ്പോൾ മലയാളവും ഹിന്ദിയും മാറ്റി ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറോളം ക്രിമിനൽ കേസുകളിൽ പ്രതി, ബൈക്ക് യാത്രികൻ കൊല്ലപ്പെട്ട അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
പട്ടാപ്പകൽ ആറാം നിലയിലെ ലിഫ്റ്റ് റൂമിൽ കയറി, എർത്ത് ചെയ്യാനായി ഉപയോഗിച്ചിരുന്ന ചെമ്പ് കമ്പി മോഷ്ടിച്ചു; പ്രതി പിടിയിൽ