കണ്ണൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jun 20, 2022, 08:09 PM IST
കണ്ണൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

കഴുത്തിനാണ് കുത്തേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിത ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

കണ്ണൂർ: അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കണ്ണൂർ രാമതെരുവിലാണ് സംഭവം. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്. അനിതയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി രാമതെരുവിലെ റിജേഷിനെ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. അനിതയ്ക്ക് കഴുത്തിനാണ് കുത്തേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിത ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

പത്ത് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയിൽ ഉറുമാമ്പഴം കുടുങ്ങി മരിച്ചു. മലപ്പുറം എടക്കര സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉടൻ നിലമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് ബന്ധുക്കൾ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പീഡനക്കേസിൽ ഹോസ്റ്റൽ കുക്ക് പിടിയിൽ

കണ്ണൂർ: വളപട്ടണത്ത് വനിതാ ഹോസ്റ്റലിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി ഊർപ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം  പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ

തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ