
അമ്പലപ്പുഴ: ആലപ്പുഴയിൽ കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്തായിരുന്നു അപകടം. പറവൂരിലെ ബാറിൽ അടിപിടിയുണ്ടാക്കിയതുൾപ്പെടെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് സിജു ബാബു. കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ എങ്ങനെ നാട്ടിൽ തിരിച്ചെത്തിയെന്നതിൽ ദുരൂഹതയുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. ജിൻസിയാണ് ഏക സഹോദരി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam