Gold robbery : കരിപ്പൂർ സ്വർണ്ണക്കവർച്ചാകേസ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ

Published : Dec 26, 2021, 08:48 PM IST
Gold robbery : കരിപ്പൂർ സ്വർണ്ണക്കവർച്ചാകേസ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ

Synopsis

കരിപ്പൂർ സ്വർണ്ണക്കവർച്ചാകേന്നിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിലായി. നിരവധി ക്രിമിനൽകേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത് മാഫിയ തലവനായ കൊടുവള്ളി  സൂഫിയാന്റെ ബന്ധുവായ നെല്ലാംകണ്ടി ആലപ്പുറായി സമീറലി (34) എന്ന കാസു വാണ് പിടിയിലായത്

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ചാകേന്നിൽ (Gold robbery) വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊടുവള്ളി (Koduvalli) സ്വദേശി അറസ്റ്റിലായി. നിരവധി ക്രിമിനൽകേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത് (Gold smugling) മാഫിയ തലവനായ കൊടുവള്ളി  സൂഫിയാന്റെ ബന്ധുവായ നെല്ലാംകണ്ടി ആലപ്പുറായി സമീറലി (34) എന്ന കാസു വാണ് പിടിയിലായത്. 

പൊലീസിനെ വെട്ടിച്ച് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മുൻപ് സ്വർണ്ണക്കടത്തിനു കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫേ പോസെയുമായി ബന്ധപ്പെട്ട് രണ്ട്  മാസത്തോളം സൂഫിയാനൊടൊപ്പം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. 

ഈ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന 'പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട 65 ഓളം പ്രതികളേയും 25 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ  റിമാൻഡ് ചെയ്തു. 

കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം എസ്.പി.  സുജിത്ത്ദാസ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട് , സത്യൻ മാനാട്ട് അസീസ് കാര്യോട്ട് , ഉണ്ണി മാരാത്ത്, സജ്ഞിവ്. കോഴിക്കോട് സിറ്റി ക്രൈം സ്കോ ഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ , ഷഹീർ പെരുമണ്ണ,  സതീഷ് നാഥ്, ദിനേശ് കുമാർ എന്നിവരാണ് കേസ്സന്വേഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു