'ശരത് ലാൽ - കൃപേഷ് രക്തസാക്ഷികൾക്ക് സ്മാരകം പണിയാൻ കർണാടക കോൺ​ഗ്രസ് 25 ലക്ഷം നൽകും'; ഡികെ ശിവകുമാർ

Published : Feb 17, 2025, 07:45 PM ISTUpdated : Feb 17, 2025, 07:49 PM IST
'ശരത് ലാൽ - കൃപേഷ് രക്തസാക്ഷികൾക്ക് സ്മാരകം പണിയാൻ കർണാടക കോൺ​ഗ്രസ് 25 ലക്ഷം നൽകും'; ഡികെ ശിവകുമാർ

Synopsis

കേരളത്തിൽ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ അക്രമികളുടെയും ഗുണ്ടകളുടെയും സർക്കാരാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.

കാസർകോട്: കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് ഭരണം മടുത്തുവെന്ന് കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. കേരളത്തിൽ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ അക്രമികളുടെയും ഗുണ്ടകളുടെയും സർക്കാരാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. ശരത് ലാൽ - കൃപേഷ് രക്തസാക്ഷികൾക്ക് സ്മാരകം പണിയാൻ കർണാടക കോൺ​ഗ്രസ് 25 ലക്ഷം നൽകുമെന്നും ഡികെ പറഞ്ഞു. 

അതേസമയം, സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ശശി തരൂർ എംപി മാറ്റം വരുത്തി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ മുക്കിയത്. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു പോസ്റ്റ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിൽ ശരി തരൂരിന്‍റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ സിപിഎം നഭോജികൾ കൊലപ്പെടുത്തിയത് എന്ന ഭാഗമാണ് ശരി തരൂർ മാറ്റിയത്. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം പരിഹാരമല്ലെന്ന വാചകത്തോടെയാണ് മാറ്റം.

എല്ലാ യാത്രയിലും ദിലീപിനൊപ്പം, ജോർജ്ജിയക്ക് പോകാനൊരുങ്ങവേ ദാരുണാപകടം; ദമ്പതികളുടെ അന്ത്യവിശ്രമവും ഒന്നിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്