കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം, ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി; കർണാടക സ്വദേശി മരിച്ചു

Published : Dec 26, 2025, 08:29 PM IST
Goods Train Accident

Synopsis

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക കുടക് സ്വദേശിയായ രാജേഷ് (35) മരിച്ചു. ഇൻ്റർസിറ്റി ട്രെയിനിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി.

കാസർകോട്: ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. കുടക് സ്വദേശി രാജേഷ് ( 35 ) ആണ് മരിച്ചത്. മംഗലാപുരം - കോയമ്പത്തൂർ ഇൻ്റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങുമ്പോൾ അപകടം; കാറിടിച്ച് ആറ് വയസുകാരൻ മരിച്ചു
ആറ് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിന് അവസാനമാകുന്നു; ജയിച്ച വിമതയുടെ പിന്തുണ ഉറപ്പാക്കി എൽഡിഎഫ്, പെരിങ്ങോട്ടുകുറിശിയിൽ ഭൂരിപക്ഷം ഉറപ്പിച്ചു