കൊല്ലത്ത് 12കാരനെ കാണാതായ സംഭവം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടി സൈക്കിളിൽ പോകുന്നത് ദൃശ്യങ്ങളിൽ

Published : Aug 16, 2026, 11:42 AM IST
missing student kollam

Synopsis

കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരൻ ബിലാൽ സൈക്കിളിൽ കന്നേറ്റി കായൽക്കര വരെ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയ കായലിൽ ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുകയാണ്.

കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുട്ടി സൈക്കിളിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ വീഡിയോ പതിച്ചത്. കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച ക്യാമറയിലും കുട്ടിയുടെ ദൃശ്യങ്ങളുണ്ട്. ബിലാൽ സൈക്കിളിൽ കായൽക്കരവരെ എത്തിയതിൽ ഇതോടെ വ്യക്തതയായി. കുട്ടിയുടെ സൈക്കിളും വസ്‌ത്രവും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഇന്നും തെരച്ചിൽ തുടരുകയാണ്. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് കാണാതായ കരുനാഗപ്പള്ളി സ്വദേശി ബിലാൽ. വീട്ടിൽ നിന്ന് കളിക്കാൻ പുറത്ത് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ