കാസർകോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെ

Web Desk   | Asianet News
Published : Mar 30, 2020, 10:13 PM IST
കാസർകോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെ

Synopsis

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നാണ്

കാസർകോട്: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17 പേർക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 106 ആയി. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണെന്ന് വ്യക്തമായി.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നാണ്. ആറുപേർ ചെങ്കള സ്വദേശികളാണ് രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളാണ്. ഇവരിൽ എട്ട് പേർ പുരുഷന്മാരും ഒൻപത് പേർ സ്ത്രീകളുമാണ്.

ഇടുക്കിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ നാട്ടുകാരനാണ്. രണ്ടാമത്തെ വ്യക്തി ബൈസൻവാലിയിൽ നിന്നുള്ള ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയാണ്. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനൊപ്പം തിരുവനന്തപുരം നിയമസഭയിലെത്തി മന്ത്രിയെ കണ്ടിരുന്നു. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം
ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ