മണിക്കൂറില്‍ 1200 തേങ്ങ വരെ പൊതിക്കാം; ഡീസല്‍ യന്ത്രവുമായി കാസര്‍കോട് സ്വദേശി

By Web TeamFirst Published Dec 19, 2021, 2:49 PM IST
Highlights

യന്ത്രം പ്രവര്‍ത്തിക്കുന്നത് 7 എച്ച്പി ഡീസല്‍ എഞ്ചിനില്‍. ഒരു ലിറ്റര്‍ ഡീസലില്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാം.മൂന്നര വര്‍ഷത്തെ പ്രയത്നത്തിന് ഒടുവിലാണ് അഭിലാഷിന്‍റെ ഈ കണ്ടുപിടുത്തം യാഥാര്‍ത്ഥ്യമായത്

തേങ്ങ പൊതിക്കുന്ന പുതിയ തരം യന്ത്രവുമായി (Coconut Peeling Machine) കാസര്‍കോട് (Kasaragod) ചിറ്റാരിക്കാല്‍ സ്വദേശി അഭിലാഷ്. മണിക്കൂറില്‍ 1200 തേങ്ങ വരെ പൊതിക്കാവുന്ന യന്ത്രമാണ് ഈ യുവാവ് വികസിപ്പിച്ചിരിക്കുന്നത്. യന്ത്രത്തിലേക്ക് തേങ്ങ ഇട്ട് കൊടുത്താല്‍ മതി. വൃത്തിയായി പൊതിച്ച് ഒരു വശത്തുകൂടെ പുറത്തെത്തും. ഒറ്റ മണിക്കൂറില്‍ 1200 തേങ്ങ വരെ ഇത്തരത്തില്‍ പൊതിച്ചെടുക്കാം. യന്ത്രം പ്രവര്‍ത്തിക്കുന്നത് 7 എച്ച്പി ഡീസല്‍ എഞ്ചിനില്‍. ഒരു ലിറ്റര്‍ ഡീസലില്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാം.

മൂന്നര വര്‍ഷത്തെ പ്രയത്നത്തിന് ഒടുവിലാണ് അഭിലാഷിന്‍റെ ഈ കണ്ടുപിടുത്തം യാഥാര്‍ത്ഥ്യമായത്. കേര കര്‍ഷകന്‍ കൂടിയായ അഭിലാഷ് തേങ്ങ പൊതിക്കാന്‍ ആളെ കിട്ടാതായതോടെയാണ് യന്ത്രം നിര്‍മ്മിച്ചത്. ഇത് വാങ്ങാനായി നിരവധി പേര്‍ സമീപിക്കുന്നുണ്ട്.  യന്ത്രം വാഹനത്തില്‍ ഘടിപ്പിച്ചതോടെ എവിടേയും എത്തിക്കാന്‍ എളുപ്പം. കര്‍ണാടകത്തില്‍ വരെ പോയി തേങ്ങ പൊതിച്ച് നല്‍കുന്നുണ്ട് ഇപ്പോള്‍ അഭിലാഷ്.


ജോലിക്കിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങുവീണു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങ്  പൊട്ടിവീണ് ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ദാരുണസംഭവം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ സേലം സ്വദേശി ഫിനു(സദയന്‍) ആണ് മരിച്ചത്. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്‍തിട്ടക്ക് മുകളിലുണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഫിനുവിനെ പുറത്തെടുത്തത്.

തീവണ്ടിക്ക് മുകളില്‍ തെങ്ങ് വീണു
കൊയിലാണ്ടി കൊല്ലത്ത് തീവണ്ടിക്ക് മുകളില്‍ തെങ്ങ് വീണു. സംഭവത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശക്തമായ കാറ്റിലാണ് അപകടം. കുര്‍ല എക്‌സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. കനത്ത മഴയിലും കാറ്റിലുമാണ് അപകടം.

18 കുല തേങ്ങയുമായി മുഖ്യമന്ത്രിയുടെ മനം നിറച്ച് സെക്രട്ടറിയേറ്റ് വളപ്പിലെ തെങ്ങ്
സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ മനം നിറച്ചത് ഒരു തെങ്ങാണ്. അഞ്ച് വർഷം മുന്പ് സെക്രട്ടെറിയേറ്റ് വളപ്പിൽ മുഖ്യമന്ത്രി നട്ട തൈയ്യാണ് ഇപ്പോൾ 18 കുല തേങ്ങയുമായി കായ്ച്ച് നിൽക്കുന്നത്. 2016 സെപ്റ്റംബർ എട്ടിനാണ് അന്നത്തെ കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമൊപ്പമെത്തി തെങ്ങിൻ തൈ നട്ടത്. 

click me!