മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ

Published : Mar 11, 2024, 08:56 AM IST
മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ

Synopsis

കേസിഷ വിഷ്ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിൻറെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി.

തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

'കേരളത്തില്‍ സംസ്കാരിക നായകര്‍ക്ക് അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയുമില്ല'; കുരീപ്പുഴ ശ്രീകുമാര്‍

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്