
ആലപ്പുഴ: കായംകുളം നഗരസഭാ കൗൺസിലർ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. പന്ത്രണ്ടാം വാർഡ് അംഗം വി എസ് അജയൻ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി പി എം ഓഫീസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കായംകുളം നഗരസഭയിൽ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് അജയൻ പാർട്ടി ഓഫീസിൽ എത്തിയത്. അതേസമയം ബസ് സ്റ്റാന്റിന് സ്ഥലം അനുവദിക്കുന്നതിനെച്ചൊല്ലി കൗൺസിലർമാർ തമ്മിൽ ഇന്നലെ ഉണ്ടായ അടിപിടിയിൽ പ്രതിഷേധിച്ചു. യുഡിഎഫ് നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്ത് ഹർത്താൽ ദേശീയ പാതയിലെ ഗതാഗതത്തെ ബാധിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. എൽ ഡി എഫ് കൗൺസിലർമാർ മർദ്ദിച്ചെന്നാരോപിച്ചാണ് ഹർത്താൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam