കായംകുളത്ത് വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയായ 26-കാരന് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും

Published : Jul 14, 2026, 11:51 AM IST
kayamkulam rape case

Synopsis

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കൊച്ചുതുണ്ടത്തിൽ നിഥിൻ രാജിനെയാണ് (26) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ ശിക്ഷിച്ചത്.

കായംകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കൊച്ചുതുണ്ടത്തിൽ നിഥിൻ രാജിനെയാണ് (26) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ ശിക്ഷിച്ചത്.

കായംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ ഹാജരായി. എസ്ഐ നിസ്സാം, എഎസ്ഐ ദീപ ടി ആർ, സീനിയർ സിപിഒ ദിലീപ്, സിപിഒ പ്രശാന്ത് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കോരളം' എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോ? കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ, തന്നെ ജയിലില്‍ അടച്ചോട്ടെയെന്നും വിശദീകരണം
കട്‌ല, രോഹു, തിലോപ്പിയ; ബീച്ചനഹള്ളി കനിഞ്ഞു, ചാകരക്കോളില്‍ കബനി തീരം