കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ജീവനൊടുക്കി

Published : Oct 09, 2022, 09:14 AM ISTUpdated : Oct 09, 2022, 10:25 AM IST
കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ജീവനൊടുക്കി

Synopsis

ഇദ്ദേഹത്തിൻ്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. കായംകുളം ചിറക്കടവം സ്വദേശിയാണ്. ഇദ്ദേഹത്തിൻ്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

അതേസമയം പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ ചാന്ദ്നി മോഹൻ (34) അന്തരിച്ചു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്  എറണാകുളം പച്ചാളം ശ്മശാനത്തിൽ നടക്കും. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ഹിരൺ രമണനാണ് ഭർത്താവ്. പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാനായ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻറെയും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്
ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്