കൊല്ലം കോ‍ര്‍പ്പറേഷനിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടി; തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ?

Published : Oct 09, 2022, 09:09 AM ISTUpdated : Oct 29, 2022, 04:23 PM IST
കൊല്ലം കോ‍ര്‍പ്പറേഷനിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടി; തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ?

Synopsis

അമൃത് പദ്ധതിയിൽ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരൻ കോര്‍പ്പറേഷനിൽ സെക്യൂരിറ്റി ഡപ്പോസിറ്റായി കെട്ടി വച്ച പണം കാലാവധി കഴിയും മുൻപ് ഉദ്യോഗസ്ഥർ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നൽകാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിൽ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ട്രഷറി ഉദ്യോഗസ്ഥരാണ്, പണം പിൻവലിക്കാൻ കൈമാറിയ രേഖകളിലെ കൃതൃമം കണ്ടെത്തിയത്. കോര്‍പ്പറേഷൻ ഭരണസമതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.

അമൃത് പദ്ധതിയിൽ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരൻ കോര്‍പ്പറേഷനിൽ സെക്യൂരിറ്റി ഡപ്പോസിറ്റായി കെട്ടി വച്ച പണം കാലാവധി കഴിയും മുൻപ് ഉദ്യോഗസ്ഥർ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നൽകാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. കെട്ടിവച്ച പണം കരാർ പ്രകാരം പണി പൂര്‍ത്തിയാക്കി പരിശോധനകൾ നടത്തി നിശ്ചിത സമയത്തിന് ശേഷമാണ് സാധാരണ മാറി നൽകാറ്. എന്നാൽ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥർ ഈ വ്യവസ്ഥ അട്ടിമറിച്ചാണ് കരാറുകാരനെ വഴിവിട്ട് സഹായിച്ചത്. റിലീസിങ് ഓര്‍ഡർ കണ്ട് സംശയം തോന്നിയ ട്രഷറി ഉദ്യോഗസ്ഥര്‍ സൂപ്രണ്ടിങ് ഓഫീസറെ വിവരം അറിയച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അഞ്ചു ഫയലുകളിൽ വ്യാജ ഒപ്പും സീലും  ഉപയോഗിച്ച് കൃതൃമം നടത്തിയെന്നാണ് കണ്ടെത്തൽ. സമാന രീതിയിൽ കൂടുതൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

സംഭവത്തെ ഗൗരവകരമായാണ് കാണുന്നതെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊല്ലം മേയ‍ര്‍ പ്രസന്ന ഏണസ്റ്റ് പ്രതികരിച്ചു. കോർപ്പറേഷൻ ഭരണസമതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നാരോപിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 2.2 ലക്ഷം തട്ടി, മുങ്ങി നടന്നു, ഒടുവിൽ പരാതി, അറസ്റ്റ്

അമ്പലപ്പുഴ: വിസ തട്ടിപ്പ് കേസിൽ  പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ യുവാവ് അറസ്റ്റിൽ. ഇളകൊള്ളൂർ  അഭിത് ഭവനത്തിൽ  പുഷ്പാംഗദന്റെ മകൻ അജയകുമാർ (49)  ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ദ്വിജേഷ് എസ് ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പുറക്കാട് സ്വദേശിയായ ശരത്തിനെ വിദേശത്ത്‌ കൊണ്ടുപോകാമെന്നു പറഞ്ഞു പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഗ്രീൻ ജോബ് കോൺസുലേറ്റാൻസി എന്ന സ്ഥാപനത്തിന്റെ പേരിൽ  2,20,000 രൂപ  കൊടുക്കുകയും ചെയ്തു.  25,000 രൂപ കൊടുത്തപ്പോൾ തന്നെ ഓഫർ ലെറ്റർ കൊടുക്കുകയും അത് വിശ്വസിച്ചു ബാക്കി തുക കൂടി ഇയാൾ കൊടുക്കുകയും ചെയ്തു. 

പിന്നീട് ആണ് വ്യാജ  ഓഫർ ലെറ്റർ ആണ് ലഭിച്ചതെന്ന് ശരത്തിന് മനസ്സിലാകുന്നത്. പിന്നാലെ പണം തിരികെ ചോദിച്ചപ്പോൾ റഷ്യയിൽ കൊണ്ട് പോകാമെന്നു  പറഞ്ഞ് ശരത്തിന്റെ പാസ്പോർട്ട്‌ വാങ്ങി സ്റ്റാമ്പ്‌ ചെയ്തു കൊടുത്തു. എന്നാൽ  വിസ കാലാവധി കഴിഞ്ഞു എന്നറിഞ്ഞ ശരത് പണം തിരികെ ചോദിച്ചു. 

പലപ്പോഴായി ഒഴിവ്കഴിവുകൾ പറഞ്ഞു, ഫോൺ എടുക്കാതെയും വന്നതോടെയാണ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയത്. ശരത്തിന്റെ പരാതിയിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കുകയും പത്തനംതിട്ടയിൽ നിന്നും അജയ കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു