
ആലപ്പുഴ: അമ്പലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ കൂറ്റൻ ഫ്ലെക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. വട്ടപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ കൂടെ സമ്മതത്തോടെയാണ് ഫ്ലക്സിന് തീയിട്ടത് എന്നാണ് വിവരം. ഇന്നലെ ഇവിടെ യുഡിഎഫ് നടത്തിയ തെരുവ് നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന പറമ്പിന്റെ ഉടമയുടെ സമ്മതത്തോടെ ഫ്ലക്സ് നശിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam