കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. പയ്യന്നൂർ പിലാത്തറയിലും പെരുമ്പ ബൈപാസ്സ് ജംഗ്ഷനിലുമുണ്ടായ അപകടങ്ങളിൽ കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു.

കണ്ണൂര്‍: കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. പയ്യന്നൂർ പിലാത്തറയിലും പെരുമ്പ ബൈപാസ്സ് ജംഗ്ഷനിലുമുണ്ടായ അപകടങ്ങളിൽ കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. രാവിലെ ചെറുതാഴം മണ്ടൂരിൽ വച്ചാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ 68 കാരൻ പി.പി. ശങ്കരൻ ലോറിയിടിച്ച് മരിച്ചത്. വൈകീട്ട് പെരുമ്പ ബൈപാസ്സ് ജംഗ്ഷനിൽ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പുറകിൽ ടിപ്പര്‍ ലോറിയും കാറും 3 ഇരുചക്രവാഹനങ്ങളും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ തായിനേരി സ്വദേശി കാസിം മരിച്ചു. മേലെ ചൊവ്വയ്ക്ക് സമീപം ടയർപൊട്ടിയ കാറിടിച്ച് ഓട്ടോ ടാക്സി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യാത്രികർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

Add Asianetnews as a Preferred SourcegooglePreferred

YouTube video player