
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആലപ്പുഴ എംപിയായിരുന്ന വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ദേശീയപാതയില്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും കെ സി വേണുഗോപലിനെ തഴഞ്ഞെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.