' ചോറ് ഇങ്ങും കൂറ് അങ്ങും നിലപാട്, ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണം'; സർക്കാരിനെ വെട്ടിലാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി

Published : Oct 18, 2026, 04:17 PM IST
kcbc

Synopsis

ബേക്കറികൾ വഴി വൈൻ വിൽക്കാനുള്ള വിവാദ തീരുമാനം തടഞ്ഞ സർക്കാർ നടപടിയെ കെസിബിസി മദ്യവിരുദ്ധസമിതി അഭിനന്ദിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, സർക്കാരിനെ വെട്ടിലാക്കുന്ന തരത്തിൽ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു. ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന നടത്താനുള്ള വിവാദ തീരുമാനം തടഞ്ഞ സംസ്ഥാന സർക്കാർ നടപടിയെ സമിതി അഭിനന്ദിച്ചു.

ചില ഉദ്യോഗസ്ഥർക്ക് "ചോറ് ഇങ്ങും കൂറ് അങ്ങും" എന്ന നിലപാടാണുള്ളതെന്നും, സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് ജനങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ തലസ്ഥാനത്തുനിന്നും എക്സൈസ് വകുപ്പിൻ്റെ നിർണായക ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ വഴി വൈൻ വിൽപ്പന നടത്താനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. എക്സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥതലത്തിൽ എടുത്ത തീരുമാനമാണ് ഇതെന്ന വാർത്തകൾ പുറത്തുവന്നതോടെ, ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. സാധാരണക്കാർ എത്തുന്ന ബേക്കറികൾ പോലെയുള്ള സ്ഥാപനങ്ങളിലൂടെ മദ്യലഭ്യത വർധിപ്പിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെബിസിസി മദ്യവിരുദ്ധസമിതി ചൂണ്ടിക്കാട്ടി. ജനക്ഷേമകരമായ മദ്യനയം നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിൻ്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് സമിതിയുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംരക്ഷിക്കാൻ ആരുമില്ല, വീടിന്‍റെ ടെറസിൽ നിന്ന് ചാടാൻ ശ്രമിച്ച വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി
കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം, ദുരൂഹത ആരോപിച്ച് നാട്ടുകാർ