ഡാമുകൾക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം; സിസിടിവി സ്ഥാപിച്ച് തലസ്ഥാനത്തും ചെറുതോണിയിലും നിരീക്ഷണം

By Web TeamFirst Published Jun 23, 2021, 3:28 PM IST
Highlights

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതർക്ക് നിർദ്ദേശം നൽകിയത്

ഇടുക്കി: തീവ്രവാദ ഭീഷണിയടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. രഹസ്യ അന്വേഷണ വിഭാഗം നൽകിയ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങൾ വിശകലനം ചെയ്യാനാണ് അധികൃതരുടെ നീക്കം.

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതർക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് അധികൃതർ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തൽസമയ ദൃശ്യങ്ങൾ വിശകലനം ചെയ്യും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതോടെ ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!