
ഇടുക്കി: അനധികൃത കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിൽ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും നാടന്‍ തോക്കുമായി ഒരാള്‍ പിടിയിൽ. വട്ടവട ഗ്രാമപഞ്ചായത്തിലെ ചിലന്തിയാര്‍ സ്വദേശി ലക്ഷ്മണന്‍ ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന്റെ ഭാഗമായാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും നാടന്‍ തോക്കുമായി ഒരാള്‍ പിടിയിലായത്.
ദേവികുളം പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ ഏഴുമണിക്ക് വട്ടവട ചിലന്തിയറിൽ പൊലീസ് പരിശോധന നടത്തവേ ആണ് ആനക്കൊബും നാടൻതോക്കും കണ്ടെടുത്തത്. ദേവികുളം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് മൊഴി എടുത്ത ശേഷം പ്രതിയായ ലക്ഷ്മണ്ണനെ കോടതിയില്‍ ഹാജരാക്കി. തോക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ പരിശോധനകളും അന്വേഷണവും നടത്തേണ്ട ആവശ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആനക്കൊമ്പ് എങ്ങനെ ലഭിച്ചുവെന്നുള്ള കാര്യവും സമാനമായ സംഭവങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പിക്കുന്നതിനുള്ള അന്വേഷണവും ഊര്‍ജിതമാക്കുമെന്നും ദേവികുളം സി.ഐ ബി.വിനോദ്കുമാർ പറഞ്ഞു. പൊലീസ്, വനംവകുപ്പ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടന്നു വരുന്നത്.
നാടൻ തോക്ക് കോടിതിയില്‍ ഹാജരാക്കുകയും ആനക്കൊബ് വനം വകുപ്പിന് കൈമാറുകയും ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.വിനോദ് കുമാര്‍, എസ്.ഐ മാരായ ബിബിൻ റ്റി.ബി, അലിയാര്‍,സി പി ഒ മരായ മുകേഷ്, അശോകന്‍.അമൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam