
വയനാട്: വയനാട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്.
രാവിലെ ഒൻപതരയോടെയാണ് പ്രസവ വേദനയെ തുടർന്ന് അടിയന്തരമായി ബീനയെ ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് വീട്ടിൽ എത്തുന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് വാഹനത്തിൽ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ അപ്പപ്പാറ പിഎച്ച്സിയിൽ എത്തിച്ച് പ്രഥമിക ശുശ്രൂഷ നടത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപ്ത്രി അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam