
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കോൺഗ്രസിനുള്ളിൽ തമ്മിലടി. ലിസ്റ്റിൽ ഉള്ള സ്ഥാനാർഥികളെ വേണ്ടെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രാദേശിക നേതാക്കളെയും പരിഗണിക്കണം എന്നാണ് ആവശ്യം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരെ വൻ പ്രചരണമാണ് നടക്കുന്നത്.
നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിലെ മണ്ണെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. ജയിക്കാനായുള്ള സ്ഥാനാർഥി വേണമെന്നും ചെങ്ങന്നൂരിനെ ഒറ്റുകൊടുക്കരുതെന്നും ഇവർ പറയുന്നു. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരാണ് പരിഗണയിൽ ഉള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam