
കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് ഇരുപതുകാരൻ. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പളിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും പൊലീസ് പരിശോധന നടത്തി. ഇതേ സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്മാർട്ട് ഫോൺ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam