'മുഹമ്മദ് റസാന്‍റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം', ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

Published : Aug 23, 2023, 04:48 PM IST
'മുഹമ്മദ് റസാന്‍റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം', ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ധനസഹായം നൽകുക

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുൾ റിയാസിന്റെ മകൻ ) കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ധനസഹായം നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

എന്‍റെ പേര് പറഞ്ഞപ്പോൾ പൂവുമായി വന്നു, പിന്നെ കെട്ടിപിടിച്ച് ഒരുമ്മ! ആ സന്തോഷത്തിന്‍റെ കാരണം പറഞ്ഞ് ഐസക്ക്

ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ അറിയാം

​ഗവ.പ്ലീഡർ

അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ​ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും. 

എറണാകുളം ജില്ലാ ​ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും.

പുനർനിയമനം

മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു.

കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും.

സാധൂകരിച്ചു

ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും 10 താത്കാലിക തസ്തികകളിലെ ജീവനക്കാർക്ക് ഈ കാലയളവിൽ ശമ്പളവും മറ്റ്  ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും സാധൂകരിച്ചു. 

പീരുമേട് ഭൂമി പതിവ് ഓഫീസ് 2023 മാർച്ച് 31 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും സാധൂകരിച്ചു. 

ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികയ്ക്ക് 2023 മാർച്ച് 31 പ്രാബല്യത്തിൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയിൽ 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും. 

പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്കാലിക തസ്തികകൾക്ക്, സ്പെഷ്യൽ തഹസിൽദാർ -1, ഡെപ്യൂട്ടി തഹസിൽദാർ - 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. - 3, ജൂനിയർ ക്ലർക്ക് /വി.എ. -2, ടൈപ്പിസ്റ്റ് -1, പ്യൂൺ 1,  എന്നീ 9 താൽക്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയിൽ 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.

സാധൂകരിച്ചു

2023 ഓണം വാരാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നിർദ്ദേശങ്ങളും ഭരണാനുമതിയും നൽകി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം