
തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ ത്രിദിന നൃത്തോത്സവത്തിനു നാളെ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുടെ ആറ് അവതരണങ്ങൾ നടക്കും. അർപ്പിത പാണിയുടെ ഒഡീസി നൃത്തത്തോടെ 13-നു വൈകിട്ട് 7-ന് ആരംഭിക്കുന്ന നൃത്തോത്സവത്തിൽ രാത്രി 7 30-ന് ബംഗളൂരു ആയന ഡാൻസ് കമ്പനിയുടെ നൃത്തശില്പം ‘ധ്രുവ’ അവതരിപ്പിക്കും.
രഞ്ജു രാമചന്ദ്രന്‍റെ കഥക് നൃത്തത്തോടെയാണ് 14-ലെ നൃത്ത സന്ധ്യയ്ക്ക് അരങ്ങുണരുന്നത്. വൈകിട്ട് 6 30-നാണ് കഥക്. തുടർന്ന് 7-ന് നിധി ഡോംഗ്രെയും സംഘവും അവതരിപ്പിക്കുന്ന കോൺടെമ്പററി ഡാൻസും 7 30-ന് അളിയൻസ് ഡാൻസ് ക്രൂവിൻ്റെ നവീനനൃത്തങ്ങളും അരങ്ങിലെത്തും.
ഹിപ് ഹോപ്, അക്രോബാറ്റിക്, പോപ്പിങ് അഥവാ റോബോട്ടിക്, ബെല്ലി ഡാൻസ്, പോൾ ഡാൻസ്, ബോളിവുഡ് എന്നിവയാണ് അളിയൻസ് ഡാൻസ് ക്രൂ അവതരിപ്പിക്കുന്ന ഇനങ്ങൾ. പ്രശസ്ത ഭരതനാട്യം, കുച്ചിപ്പുടി നർത്തകി പദ്മശ്രീ ആനന്ദ ശങ്കർ ജയന്തിന്‍റെ പ്രകടനത്തോടെയാണ് നൃത്തോത്സവം കൊടിയിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് 6 30-നാണ് ആനന്ദയുടെ കലാവിഷ്ക്കാരം.
Read More : മെഡിക്കൽ കോളേജിലെ ജെനറ്റിക് ആന്‍റ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം, 2.73 കോടി രൂപ അനുവദിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam