
കാസര്‍കോട്: കാസർകോട് ചേരൂരിലെ വയലാം കുഴി അൻസാരി ഇന്ന് രക്ഷകനാണ്, നൂറുകണക്കിനാളുകളെ ആലപ്പുഴയിലെ പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയവന്‍. കാസർകോട് നഗരത്തില്‍ വ്യാപാരിയായ അന്‍സാരി പ്രളയവാര്‍ത്തയറിഞ്ഞയുടനെ ആലപ്പുഴയിലേക്ക് വണ്ടി കയറുകയായിരുന്നു. അഞ്ച് ദിവസം ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ അന്‍സാരി ഇന്നലെ നാട്ടില്‍ തിരിച്ചെത്തി. അന്‍സാരിക്ക് വലിയ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്.
കഴിഞ്ഞ 35 വർഷമായി എടത്തോട് ടൗണിൽ ടി.എം.ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തിവരുന്ന ചേരൂരിലെ മുഹമ്മദ് കുഞ്ഞിയുടെ ആറുമക്കളിൽ അഞ്ചാമനാണ് അൻസാരി. നീന്തല്‍ ദേശീയ താരമായിരുന്നു അന്‍സാരിയുടെ. കേരളത്തെ നടുക്കിയ പ്രളയ വാർത്ത കേട്ട് വ്യാപാര സ്ഥാപനം സഹോദരനെ ഏൽപ്പിച്ചു ആലപ്പുഴയിലേക്ക് വണ്ടി കയറുകയായിരുന്നു അന്‍സാരി.
അഞ്ചു ദിവസമാണ് അൻസാരി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ 27കാരൻ നിരവധി ആളുകളെ പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ അൻസാരിക്ക് നാട്ടുകാർ വൻ സ്വീകരണമാണ് നൽകിയത്. കാസർകോട് ഗവ.കോളേജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ അൻസാരി കാസർഗോഡ് ജില്ലാ സീനിയർ നീന്തൽ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. സ്കൂൾതലം മുതല്‍ അൻസാരി നീന്തലിൽ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam