പ്രളയക്കെടുതി: എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് അവശേഷിച്ച വീടും അഗ്നിക്കിരയായി

Published : Sep 04, 2018, 11:46 PM ISTUpdated : Sep 10, 2018, 03:23 AM IST
പ്രളയക്കെടുതി: എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് അവശേഷിച്ച വീടും അഗ്നിക്കിരയായി

Synopsis

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് അവശേഷിച്ച വീട് അഗ്നിക്കിരയായി. മുണ്ടന്‍കാവ് വടക്കെ ഉഴത്തില്‍ വര്‍ഗീസ് ഏബ്രഹാം (റോയി-58)ന്റെ വീടാണ് ചൊവ്വാഴ്ച പകല്‍ അഗ്നിക്കിരയായത്. 

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് അവശേഷിച്ച വീട് അഗ്നിക്കിരയായി. മുണ്ടന്‍കാവ് വടക്കെ ഉഴത്തില്‍ വര്‍ഗീസ് ഏബ്രഹാം(റോയി-58)ന്റെ വീടാണ് ചൊവ്വാഴ്ച പകല്‍ അഗ്നിക്കിരയായത്. 

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോയിയും കുടുംബവും പത്ത് ദിവസത്തോളം ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട റോയി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. റോയിയും കുടുംബാംഗങ്ങളും തിങ്കളാഴ്ച രാവിലെ വീടിനു പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. പ്രളയം ബാക്കിവെച്ച വീട്ടുപകരണങ്ങള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ അവശേഷിച്ചുരുന്ന എല്ലാം കത്തിനശിച്ചു. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ പൊലീസും സ്ഥലത്തെത്തി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം