സ്വയം തൊഴിലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ഒരുകൂട്ടം ബധിര-മൂക യുവാക്കള്‍

By Web TeamFirst Published Sep 4, 2018, 11:38 PM IST
Highlights

ബധിരരും മൂകരുമായ ഒരുകൂട്ടം യുവാക്കള്‍ക്ക് സ്വയം തൊഴില്‍ എന്ന സ്വപ്നത്തിലേക്കുള്ള വഴിയൊരുക്കിയിരിക്കുകയാണ് കേരള അസോസിയേഷന്‍ ഓഫ് ദി ഡെഫ്. തൊഴില്‍ നൈപുണ്യ വികസന വകുപ്പിന്‍റെ അംഗീകാരത്തോടെ സ്വകാര്യ പെയിന്റിംഗ് കമ്പനിയുമായി ചേര്‍ന്ന് ബേസിക് പെയ്ന്റിംഗില്‍ ആണ് പരിശീലനം നല്‍കുന്നത്. 

കോഴിക്കോട്: ബധിരരും മൂകരുമായ ഒരുകൂട്ടം യുവാക്കള്‍ക്ക് സ്വയം തൊഴില്‍ എന്ന സ്വപ്നത്തിലേക്കുള്ള വഴിയൊരുക്കിയിരിക്കുകയാണ് കേരള അസോസിയേഷന്‍ ഓഫ് ദി ഡെഫ്. തൊഴില്‍ നൈപുണ്യ വികസന വകുപ്പിന്‍റെ അംഗീകാരത്തോടെ സ്വകാര്യ പെയിന്റിംഗ് കമ്പനിയുമായി ചേര്‍ന്ന് ബേസിക് പെയ്ന്റിംഗില്‍ ആണ് പരിശീലനം നല്‍കുന്നത്. 

മറ്റുള്ളവര്‍ക്കൊപ്പം സഹായികളായി മാത്രം ജോലി ചെയ്തിരുന്ന ഇവര്‍ക്കിനി സ്വതന്ത്രമായി പെയ്ന്റിംഗ് ജോലികള്‍ ചെയ്യാം. ആംഗ്യഭാഷയില്‍ പരിശീലനം നേടിയവരാണ് ഇവര്‍ക്കുള്ള ക്ലാസുകള്‍ നയിച്ചത്. ഡെഫ്  അസോസിയേഷന്‍ ഹാളില്‍ കഴിഞ്ഞ മാസം ആരംഭിച്ച പരിശീലനപരിപാടി ചൊവ്വാഴ്ച അവസാനിച്ചു. 23 പേരാണ് പരിശീലനം നേടി പുറത്തു വരുന്നത്. തങ്ങള്‍ക്കിനി സ്വയം ജോലി ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെന്ന സന്തോഷം പരിശീലനം സിദ്ധിച്ചവര്‍ ആംഗ്യഭാഷയിലൂടെ പറഞ്ഞു.

click me!