കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളും പ്രളയബാധിത പട്ടികയിലുള്‍പ്പെടുത്തും

Published : Sep 01, 2018, 02:31 PM ISTUpdated : Sep 10, 2018, 02:12 AM IST
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളും പ്രളയബാധിത പട്ടികയിലുള്‍പ്പെടുത്തും

Synopsis

കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ നാശ നഷ്ടമുണ്ടായ മലയോര- തീരദേശമുള്‍പ്പെടെയുള്ള മുഴുവന്‍ വില്ലേജുകളെയും പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി താലൂക്കിലെ 20 വില്ലേജുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ നാശ നഷ്ടമുണ്ടായ മലയോര- തീരദേശമുള്‍പ്പെടെയുള്ള മുഴുവന്‍ വില്ലേജുകളെയും പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി താലൂക്കിലെ 20 വില്ലേജുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 94 ലധികം വില്ലേജുകള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൃത്യമായ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ധരിപ്പിച്ചതായും ആവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. 

ദുരിതബാധിതരായി വാടകകെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കും

പ്രളയദുരിതബാധിതരായി ജില്ലയില്‍ വാടകകെട്ടിടത്തില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കും. റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് കെട്ടിട ഉടമകളുടെ കത്തിന് പകരം പഞ്ചായത്ത് നല്‍കുന്ന സാക്ഷ്യപത്രം മതിയാകും. സാങ്കേതിക തടസ്സം ഉന്നയിച്ച് താമസം വരുത്താതെ അര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡ് എളുപ്പത്തില്‍ നല്‍കുന്നതിന് നടപടിയുണ്ടാവണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി