
തൃശൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ ചാലക്കുടിപുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുളള സാഹചര്യമുണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ല കളക്ടര്‍ അറിയിച്ചു. പുഴയ്ക്ക് സമീപമുള്ളവര്‍ക്ക് മാറി താമസിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി.
ചാലക്കുടി പുഴയിൽ രണ്ടടിയോളം വെള്ളം കയറും. പുഴയുടെ പരിസരത്തുള്ളവരും താഴ്ന്ന പ്രദേശത്തുള്ളവരും മുൻകരുതൽ എന്ന നിലയിൽ ക്യാമ്പുകളിലേക്ക് മാറണമെന്ന് തൃശൂർ ജില്ല കളകടർ അറിയിച്ചു. പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസ്സമുണ്ടായതിനാലാണ് ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കും കര്‍ശന വിലക്കുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam