ഫുഡ് വ്‌ളോഗര്‍മാരും മന്ത്രി ശിവന്‍കുട്ടിയും തമ്മില്‍ കൂടിക്കാഴ്ച

Published : Oct 06, 2023, 07:31 PM IST
ഫുഡ് വ്‌ളോഗര്‍മാരും മന്ത്രി ശിവന്‍കുട്ടിയും തമ്മില്‍ കൂടിക്കാഴ്ച

Synopsis

പത്താം തീയതി വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സംഫണി ഹാളിലാണ് യോഗം നടക്കുന്നത്. 

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി സംസ്ഥാനത്തെ പ്രശസ്ത വ്‌ളോഗര്‍മാരുടെ ഒത്തുച്ചേരല്‍ സംഘടിപ്പിക്കുന്നു. കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനായ മന്ത്രി വി. ശിവന്‍കുട്ടിയുമായി പത്താം തീയതി വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സംഫണി ഹാളിലാണ് യോഗം. കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയര്‍മാന്‍ എ.എ. റഹീം എം.പി, കമ്മിറ്റി കണ്‍വീനറായ കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കും.


തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ; രുചിയുടെ 11 മേളകള്‍

കേരളീയം പരിപാടിയുടെ ഭാഗമായി 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് സംഘടിപ്പിക്കുന്നത്. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്രഭക്ഷണം വരെ കേരളീയത്തിലെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തില്‍ വ്യത്യസ്തയുടെ വിഭവങ്ങളാണ് ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിക്കൊണ്ട് കനകക്കുന്നില്‍ നടക്കുന്ന ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ ആണ് മേളയിലെ പ്രധാന ആകര്‍ഷണം. രാമശ്ശേരി ഇഡലി, അമ്പലപ്പുഴ പാല്‍പ്പായസം, തലശ്ശേരി ദം ബിരിയാണി, അട്ടപ്പാടി വന സുന്ദരി, പൊറോട്ടയും ബീഫും തുടങ്ങി കേരളത്തിന്റെ സവിശേഷമായ ഭക്ഷണങ്ങളെ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാന്‍ഡഡ് ഫെസ്റ്റിവല്‍ ഭക്ഷണ പ്രേമികള്‍ക്കു രുചിയുടെ കേരളപ്പെരുമ സമ്മാനിക്കും. എകെജി സെന്റര്‍ മുതല്‍ സ്‌പെന്‍സര്‍ ജംഗ്ഷന്‍ വരെയും സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം അരങ്ങേറുന്ന തെരുവുകലാവിരുന്നും സവിശേഷ അനുഭവം സമ്മാനിക്കും.

മാനവീയം വീഥിയില്‍ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദര്‍ശനവുമായി എത്തുന്ന പഴമയുടെ തനിമയാണ് മറ്റൊരു വിരുന്ന്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാര്‍ ഫെസ്റ്റിവല്‍ അരങ്ങേറുക. പട്ടികവര്‍ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്‌നിക് ഭക്ഷ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, പാലും പാലുല്‍പ്പന്നങ്ങളും, മത്സ്യവിഭവങ്ങള്‍ എന്നിവയുടെ ഭക്ഷ്യമേള, സഹകരണവകുപ്പ്, കാറ്ററിംഗ് അസോസിയേഷന്‍ എന്നിവയുടെ ഭക്ഷ്യമേള, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പെറ്റ് ഫുഡ്‌ഫെസ്റ്റ് എന്നിങ്ങനെ വിവിധ തരം മേളകളാണ് അരങ്ങേറുന്നത്. ഇവയ്ക്കു പുറമേ കനനകക്കുന്നിലെ സൂര്യകാന്തിയില്‍ പാചകമത്സരവും വ്‌ളോഗര്‍മാരുമായുള്ള ചര്‍ച്ചയും സംഘടിപ്പിക്കും. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കേരളീയം പരിപാടി നടക്കുന്നത്. 

 സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അത് ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കേണ്ട'; മറ്റത്തൂരിൽ ബിജെപി നൽകിയ പിന്തുണ കോൺ​ഗ്രസിനല്ലെന്ന് എ നാ​ഗേഷ്
സ്ഥിരം മദ്യപാനം, അകറ്റി നിർത്തിയതോടെ പക; വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് ഭ‍ർത്താവ്