അടിച്ച് പൂസായി, ലഹരിയിൽ അടിപിടി, സംഘർഷം; വീട്ടിലിരിക്കാം! സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥന് കയ്യിൽ കിട്ടി!

Published : Jun 15, 2023, 10:03 PM ISTUpdated : Jun 17, 2023, 12:00 AM IST
അടിച്ച് പൂസായി, ലഹരിയിൽ അടിപിടി, സംഘർഷം; വീട്ടിലിരിക്കാം! സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥന് കയ്യിൽ കിട്ടി!

Synopsis

ഉദ്യോ​ഗസ്ഥന്റെ നടപ‌ടി കടുത്ത അച്ചടക്ക ലംഘനവും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവുമാണെന്നും പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

മാനന്തവാടി: ക്യാമ്പില്‍ മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റേഞ്ച ഫോറസ്റ്റ് ഓഫീസറായ എന്‍ രൂപേഷിനെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി പുകഴേന്തി അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ രൂപേഷിനും മൂന്ന് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു. ആന്റി പോച്ചിംഗ് ക്യാമ്പില്‍ മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കി‌യതാണ് ഉദ്യോഗസ്ഥന് എതിരായുള്ള നടപടിക്ക് കാരണമായത്.

നിറയെ യാത്രക്കാർ, ആലപ്പുഴയിൽ ബസിനകത്ത് നിമിഷനേരത്തിൽ വൻ പുക! നിലവിളിച്ച് യാത്രക്കാര്‍, ഒടുവിൽ രക്ഷ

തോല്‍പ്പെട്ടി റേഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡില്‍ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥന്റെ നടപ‌ടി കടുത്ത അച്ചടക്ക ലംഘനവും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവുമാണെന്നും പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത ആൾമാറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ ലഭിച്ചു എന്നതാണ്. ഗ്രേഡ് എസ് ഐ ജയരാജനെയാണ് മൂന്നാം സ്ഥലമാറ്റത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തത്. നേരത്തെ ആദ്യ സ്ഥലമാറ്റം റദ്ദ് ചെയ്ത് കോഴിക്കോട്ടേക്ക് എസ് ഐ ആയി മടക്കിക്കൊണ്ടുവന്ന കമ്മീഷണറുടെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ്  ഉത്തര മേഖല ഐജിയുടെ നിർദ്ദേശ പ്രകാരം ജയരാജനെ വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റിയതും, തൊട്ടുപിന്നാലെ സസ്പെൻഡ് ചെയ്തതും.  കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിൽ ഇളവ് നേടിയെന്നായിരുന്നു എസ്ഐക്കെതിരായ ആരോപണം. ഇതുവഴി ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവ ദൂക്ഷ്യം എന്നിവ കാണിച്ചതായും ജയരാജന്റെ സസ്പെൻഷൻ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

ആൾമാറാട്ടം നടത്തി കോഴിക്കോട് ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്തു; വാടക നൽകാതെ പോയ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു