
കൊച്ചി: മൂന്നാറിലേക്കുള്ള കെ എസ് ആർ ടി സി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിൽ അനധികൃതലൈറ്റ് സംവിധാനം ഒരുക്കിയതിൽ വിമർശനവുമായി ഹൈക്കോടതി. കെ എസ് ആർ ടി സി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിൽ അനധികൃതലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്നാണ് ഹൈക്കോടതി ചോദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്നും കോടതി നിരീക്ഷിച്ചു.
അറുപതോളം വിദ്യാർഥികളെ കുത്തിനിറച്ച് സ്കൂൾ ബസ് സർവീസ്, പെരുമാതുറയിൽ വാഹനം തടഞ്ഞ് നാട്ടുകാർ
പൂർണ്ണമായും സുരക്ഷാമാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നതാണ് കെ എസ് ആർ ടി സിയുടെ റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിലെ അനധികൃതലൈറ്റ് സംവിധാനമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് മറ്റന്നാളത്തേക്ക് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. മറ്റന്നാൾ കേസ് പരിഗണിക്കുമ്പോൾ കെ എസ് ആർ ടി സി തന്നെ ചെയ്ത നിയമവിരുദ്ധ ലൈറ്റിംഗ് സംവിധാനത്തിൽ ഹൈക്കോടതി എന്ത് ഉത്തരവായിരിക്കും പുറപ്പെടുവിക്കുക എന്നത് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്ത് തന്നെ എറണാകുളത്തെ കെ എസ് ആർ ടി സിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിൽ വിമർശനവുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി രംഗത്തെത്തി എന്നതാണ്. അടുത്ത 50 കൊല്ലം മുൻനിർത്തി ചിന്തിക്കുമ്പോൾ ഈ ബസ്സ്റ്റാൻഡ് ഇരിക്കുന്ന പ്രദേശം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾ ധനനഷ്ടം ആണെന്നു മാത്രമല്ല, സമൂഹത്തിന് തെറ്റായ സന്ദേശം കൂടിയാണ് നൽകുന്നതെന്നാണ് വിമർശനം. ബസ് സ്റ്റാൻഡ് അവിടെ നിന്നും മാറ്റി കെട്ടിടം നിൽക്കുന്നിടം പൊളിച്ച് ആ പ്രദേശം ഒരു തടാകമാക്കി എറണാകുളത്തെ വെള്ളക്കെട്ട് കുറയ്ക്കാനുള്ള സ്പോഞ്ച് ആക്കണം എന്നാണ് തന്‍റെ അഭിപ്രായമെന്നും മുരളി തുമ്മാരുകുടി കുറിച്ചു. താൻ ഈ പറയുന്നത് നടക്കും എന്നുകരുതി പറയുന്നതല്ലെന്നും പറയേണ്ട സമയത്ത് പറഞ്ഞില്ല എന്ന കുറ്റബോധം ഒഴിവാക്കാൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം കുറിച്ചു. കൊച്ചിയുൾപ്പെടെ കേരളത്തിൽ എവിടെയും ഇനി നടത്തുന്ന പദ്ധതികൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ലെൻസിലൂടെയും കൂടി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam