ഗർഭഛിദ്രത്തിന് അനുമതി തേടി 12 കാരി കേരള ഹൈക്കോടതിയിൽ, ഭ്രൂണത്തിന്‍റെ വളർച്ച ചൂണ്ടികാട്ടി കോടതി നിരസിച്ചു

Published : Jan 04, 2024, 07:53 PM IST
ഗർഭഛിദ്രത്തിന് അനുമതി തേടി 12 കാരി കേരള ഹൈക്കോടതിയിൽ, ഭ്രൂണത്തിന്‍റെ വളർച്ച ചൂണ്ടികാട്ടി കോടതി നിരസിച്ചു

Synopsis

ഭ്രൂണം 34 ആഴ്ച പ്രായമെത്തിയ സാഹചര്യത്തിൽ അബോർഷൻ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: ​ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12 വയസുകാരിയുടെ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഈ സമയത്തുള്ള അബോർഷൻ പെൺകുട്ടിയുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയ കോടതി ഇക്കാര്യം കണക്കിലെടുത്താണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്നും വിവരിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ​ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതയിലെത്തിയതെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി കണ്ടത് ചോരയിൽ കുളിച്ച നിലയിൽ 19 കാരിയെ; 14-ാം നിലയിൽ നിന്നും ചാടി മരിച്ചു

ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായുമുള്ള ആരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വാ​ദിച്ചു. എന്നാൽ ഭ്രൂണം 34 ആഴ്ച പ്രായമെത്തിയ സാഹചര്യത്തിൽ അബോർഷൻ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കൽ വിദ​ഗ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമായോ സിസേറിയൻ വഴിയോ കുട്ടിയുടെ ജനനം നടക്കട്ടെയെന്നും കോടതി നിർദ്ദേശിച്ചു.

തൊട്ടടുത്ത ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ നിന്നും പെൺകുട്ടിയുടെ പ്രസവം വരെ നിരന്തരമായ ചികിത്സ തേടാമെന്നും കോടതി നിർദ്ദേശിച്ചു. 36 -ാം ആഴ്ചയിൽ ഭ്രൂണം പൂർണ്ണ വള‌ർച്ചയിലെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടി​ന്റെ നേത‍ൃത്വത്തിൽ മെഡിക്കൽ വിദ​ഗ്ധർ കുട്ടിയുടെ പ്രസവത്തി​ന്‍റെ രീതി തീരുമാനിക്കും. പ്രസവശേഷം കുട്ടിയുടെ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. പ്രസവം വരെ മാതാപിതാക്കളുടെ കൂടെയുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.

​ഗർഭധാരണത്തിന് കാരണക്കാരനായ പെൺകുട്ടിയുടെ സഹോദരനെ കുട്ടിയിൽ നിന്ന് അകറ്റി നിർത്താൻ മാതാപിതാക്കളോട് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ അധികാരികളെ നിയമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാര്യയ്‌ക്കൊപ്പം രാവിലെ കട തുറക്കാന്‍ പോകവേ വ്യാപാരിയെ ട്രെയിന്‍ തട്ടി, വടകരയിൽ 54കാരന് ദാരുണാന്ത്യം
അണ്ണാ സോറി… പറ്റിപ്പോയി! മോഷണം 'ഏണി'യായതോടെ മാപ്പപേക്ഷക്കത്തുമായി കള്ളന്മാർ!