ഉറ്റസുഹൃത്തുക്കൾ, ഒരുമിച്ച് മദ്യപാനം, ജോലിസ്ഥലത്തെ കൂലിയെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തി വീഴ്ത്തി

Published : Jan 04, 2024, 07:44 PM IST
ഉറ്റസുഹൃത്തുക്കൾ, ഒരുമിച്ച് മദ്യപാനം, ജോലിസ്ഥലത്തെ കൂലിയെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തി വീഴ്ത്തി

Synopsis

ഒടുവിൽ മുറിയിലുണ്ടായിരുന്ന കത്തി എടുത്ത് ജയൻ സുജിത്ത്കുമാറിനെ കുത്തി. സുജിത്തിന്റെ പുറത്തും തലയിലും ആഴത്തിൽ മുറിവേറ്റു.

തിരുവനന്തപുരം : കമലേശ്വരത്ത് യുവാവിനെ സുഹ‍ത്തിനെ വെട്ടികൊന്നു. ആര്യംകുഴി സ്വദേശി സുജിത്ത് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മുതൽ സുജിത്ത്കുമാറും ജയനും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ജോലി സ്ഥലത്തെ കൂലിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. പിന്നെ വാക്കേറ്റം സംഘർഷം. 

ഒടുവിൽ മുറിയിലുണ്ടായിരുന്ന കത്തി എടുത്ത് ജയൻ സുജിത്ത് കുമാറിനെ കുത്തി. സുജിത്തിന്റെ പുറത്തും തലയിലും ആഴത്തിൽ മുറിവേറ്റു. സംഭവത്തിന് പിന്നാലെ പ്രതിയായ ജയൻ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൂന്തുറ പൊലീസ് സ്ഥലത്തെത്തി രാത്രിയിൽ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. വർഷങ്ങളായി ജയനും സുജിത്ത്കുമാറും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്.  

 

 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി