
കൊച്ചി: കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ അഡ്വ . കെ. ജഗദീശ് ചന്ദ്രൻ നായർ (95) അന്തരിച്ചു. കലൂർ ആസാദ് റോഡ് കൊമരോത്ത് ലെയിനിലെ വസതിയിൽ വെച്ചാണ് മരണം. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് പച്ചാളം ശാന്തി കവാടത്തിൽ നടക്കും. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രൻ സിവിൽ/ ഭരണഘടന, ക്രിമിനൽ, കമ്പിനി നിയമങ്ങളിൽ പ്രഗ്ത്ഭനായിരുന്നു.
കെ. ജഗദീശ് ചന്ദ്രൻ നായർക്ക് 74 വർഷത്തെ അഭിഭാഷകവൃത്തി പരിചയം ഉണ്ട്. ഇടമലായർ, ഗ്രാഫൈറ്റ്, ജോസഫ് എം പുതുശ്ശേരി ഇലക്ഷൻ കേസ്, വർക്കല കഹാർ, ഇരവിപുരം എ അസീസ് ഇലക്ക്ഷൻ കേസ്, നാദാപുരം കൊലക്കേസ് ഉൾപ്പെടെ കേരളത്തിലെ ഒട്ടനവധി ക്രിമിനൽ കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. ചങ്ങനാശ്ശേരി മാമൂട്ടിൽ ഹരിപ്പാട് എൻ.എസ്. എസ്. സ്ക്കൂൾ അധ്യാപകനായിരുന്ന പരേതൻ എൻ. കേശവപിള്ളയുടെ മകനാണ്. ഭാര്യ. പരേതയായ ജി പാറക്കുട്ടി അമ്മ
മക്കൾ : അഡ്വ ജെ. കൃഷ്ണകുമാർ ( ആർ.എസ് .പി ജില്ലാ എക്സിക്യൂട്ടീവ് അംഗം, യുടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും, പ്രോഗ്രസീവ് ലോയേഴ്സ് ഫോറം സംസ്ഥാന ജന. സെക്രട്ടറി), ലതാ പ്രദീപ് (വിജയവാഡ ), ജെ. പ്രേം ചന്ദ് (എഞ്ചിനീയർ : ദുബായ്) മരുമക്കൾ: ദീപ കൃഷ്ണകുമാർ, വി പ്രദീപ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ വൈശാഖ് സ്റ്റീൽസ് ) മഞ്ജു പ്രേം.