
കൊച്ചി: കേരളാ ഇലക്ടിസിറ്റി റെഗുലേറ്ററി കമ്മീഷൻ നവംബർ 5ന് വിജ്ഞാപനം ചെയ്ത സോളാർ ചട്ടങ്ങൾ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റീസ് മുഹമ്മദ് നിയാസിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഡൊമസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രൊഡ്യൂസേഴ്സ് ഫോറം നൽകിയ ഹർജിയിലാണിത്. കെ.എസ്.ഇ.ബി അടക്കമുളള എതിർകക്ഷികൾ മുൻ നിലപാടുകളിൽ നിന്ന് വിരുദ്ധമായി വഞ്ചനാപരമായ നിലപാട് സ്വീകരിച്ചെന്നായിരുന്നു ആരോപണം.
വിജ്‍ഞാപനത്തിലെ മുഴുവൻ തുടർ നടപടികളും നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരും കെ എസ് ഇ ബിയും മറുപടി സത്യവാങ് മൂലം നൽകണം. ഹർജി വീണ്ടും ഡിസംബർ 1ന് പരിഗണിക്കും. കോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം അതിവേഗം പുറത്തിറക്കിയ നടപടി സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam