
ആലപ്പുഴ: കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ (KIFEUA) ആലപ്പുഴ ജില്ലാ സമ്മേളനം ഭരണിക്കാവ് പഞ്ചായത്ത്, ജില്ലാ ഹാളിൽ ഇന്ന് നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗം മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാറാണ് ഉദ്ഘാടനം ചെയ്തത്.
കെഎസ്ഇബിഎൽ ഡയറക്ടർ ആർ സുഖു, കെഐഎഫ്ഇയുഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് ദേവരാജ് , ജില്ലാ ജനറൽ സെക്രട്ടറി ശശി സ്റ്റീൽലാൻഡ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ബാബു, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത ചെറുകഥാകൃത്തായ ഇലിപ്പക്കുളം രവീന്ദ്രനെയും കവി മായാ വാസുദേവിനെയും ചടങ്ങിൽ ആദരിച്ചു. കലാ- കായിക ഇനങ്ങളിൽ മികവ് പ്രകടിപ്പിച്ച വർക്ക് ക്ഷോപ് ഉടമകളുടെ കുട്ടികളെയും അനുമോദിച്ചു.