തീ പാറിച്ച് ടെക്കികൾ, ഏറ്റുമുട്ടി സംസ്ഥാനത്തെ ഐടി കമ്പനികൾ, ഫോട്ടോഫിനിഷിൽ ഒന്നാമതെത്തി ടിസിഎസ്

Published : Mar 09, 2024, 08:34 AM IST
തീ പാറിച്ച് ടെക്കികൾ, ഏറ്റുമുട്ടി സംസ്ഥാനത്തെ ഐടി കമ്പനികൾ, ഫോട്ടോഫിനിഷിൽ ഒന്നാമതെത്തി ടിസിഎസ്

Synopsis

14 ദിവസങ്ങളിലായി നടന്ന 100 ഓളം മൽസരങ്ങളിൽ സംസ്ഥാനത്തെ 500 ഇൽ പരം  ഐടി കമ്പനികളിൽ നിന്നുമുള്ള 10000 ഓളം ടെക്കികളാണ് പങ്കെടുത്തത്.

കൊച്ചി: സംസ്ഥാനത്തെ വിവിധ ടെക്നോളജി സ്ഥാപനങ്ങളിൽ നിന്നുള്ളവർക്കായി സംഘടിപ്പിച്ച ടെക്കിസ് കലോത്സവത്തിന് ഇൻഫോപാർക്കിൽ സമാപനം ആയി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടിസിഎസ് കലാമേളയുട ചാമ്പ്യൻമാരായി. 600 പോയിന്റെ നേടിയാണ് ടിസിഎസിന്റെ നേട്ടം. 570 പോയിന്റ് നേടി അവസാന മത്സരം വരെ പോരാട്ടം കാഴ്ച വച്ചാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കീവാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റംസ് റണ്ണേഴ്സ് അപ്പ്‌ ആയത്.

കലാ മേളയുടെ അവസാന ഇനമായ ഫ്രീ സ്റ്റൈൽ ഗ്രൂപ്പ്‌ ഡാൻസ് മത്സരതിന്  മുൻപ് വരെ 570 പോയിന്റ് നേടി പോയിന്റ് നിലയിൽ തുല്യത ആയിരുന്നു ഇരു ടീമുകളും. ഫോട്ടോ ഫിനിഷ് ആയ അവസാന മത്സര ഇനമായ ഫ്രീ സ്റ്റൈൽ ഗ്രൂപ്പ്‌ ഡാൻസ് മത്സരത്തിൽ 30 ടീമുകൾ പങ്കെടുത്തു. ഇതിൽ ഒന്നാമത് എത്തിയതാണ് ടിസിഎസിന് തുണയായത്.

270 പോയിന്റ് നേടി ഐബിഎം മൂന്നാം സ്ഥാനം നേടിയപ്പോൾ ആദ്യ പത്തിൽ കോഗ്നിസന്റ്, ഇഗ്നിറ്റെറിയം, ഏർനെസ്റ്റ് ആൻഡ് യങ്, ഇന്റലിഫ്ലോ, വിപ്രോ, ഇൻവിസർ, ക്യുബസ്റ്റ് കമ്പനികൾ ഇടം പിടിച്ചു. 14 ദിവസങ്ങളിലായി നടന്ന 100 ഓളം മൽസരങ്ങളിൽ സംസ്ഥാനത്തെ 500 ഇൽ പരം  ഐടി കമ്പനികളിൽ നിന്നുമുള്ള 10000 ഓളം ടെക്കികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം മുൻ ജില്ലാ കളക്ടർ വി സഫീറുള്ളയാണ്  ഉത്ഘാടനം നിർഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്