ദാരുണം, ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Published : Mar 09, 2024, 06:45 AM ISTUpdated : Mar 09, 2024, 07:43 AM IST
 ദാരുണം, ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Synopsis

ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

ഇടുക്കി : വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഉത്സവത്തിനായി പ്രദേശത്തേക്ക് എത്തിയതായിരുന്നു ജിത്തു. സ്ഥലത്ത് വെച്ച് രാജനുമായി തർക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

 

 

 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട