രാവിലെ ബാറിൽ നിന്നും മദ്യം വാങ്ങണം! ഒന്നുംനോക്കിയില്ല, അർധരാത്രി മുന്നിൽ കണ്ടത് കാണിക്കവഞ്ചി, മോഷണം പിടിയിലായി

Published : Nov 05, 2024, 07:42 PM ISTUpdated : Nov 07, 2024, 11:14 PM IST
രാവിലെ ബാറിൽ നിന്നും മദ്യം വാങ്ങണം! ഒന്നുംനോക്കിയില്ല, അർധരാത്രി മുന്നിൽ കണ്ടത് കാണിക്കവഞ്ചി, മോഷണം പിടിയിലായി

Synopsis

രാത്രി 12 മണിക്ക് കഴിഞ്ഞ് പ്രദേശത്തെ കടകളെല്ലാം അടച്ചെന്ന് ഉറപ്പിച്ചശേഷമാണ് പ്രതി കാണിക്കവഞ്ചി കുത്തിത്തുറന്നത്

ഇടുക്കി: മദ്യം വാങ്ങാൻ കാശിനായി ദേവാലയത്തിന്‍റെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ മഞ്ഞുമല സ്വദേശി ആനന്ദകുമാറാണ് പിടിയിലായത്. വണ്ടിപ്പെരിയാർ ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അസംപ്ഷൻ ദേവാലയത്തിന്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് രാത്രി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിക്ക് കഴിഞ്ഞ് പ്രദേശത്തെ കടകളെല്ലാം അടച്ചെന്ന് ഉറപ്പിച്ചശേഷമാണ് പ്രതി മോഷണം നടത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ 

നൈറ്റ് പെട്രോളിംഗിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ടൗണിൽ നിന്നും കാണിക്കവഞ്ചി കുത്തിത്തുറന്നതായി ഫോൺ സന്ദേശം വരികയും തുടർന്ന് അന്വേഷിച്ചപ്പോൾ പ്രതി ഓടി ഒളിക്കുകയുമായിരുന്നു. ശേഷം നടത്തിയ തിരച്ചിലിൽ ആനന്ദ് കുമാറിനെ പൊലീസ് കണ്ടെത്തിയത്. രാവിലെ ബാറിൽ നിന്നും മദ്യം വാങ്ങാൻ കാശില്ലാത്തതിനാലാണ് കാണിക്ക വഞ്ചി കുത്തിതുറന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകുകയും ചെയ്തു.

ഹോട്ടൽ ജീവനക്കാരനായ ഇയാൾ കഴിഞ്ഞ കുറെ നാളുകളായി  വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.  സംഭവ ദിവസം രാവിലെ മുതൽ ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ്  ചെയ്തു. സബ് ഇൻസ്പെക്ടർ രാധാകൃഷ്ണപിള്ള, എ എസ്.ഐ നാസർ സിപിഒ മാരായ സുഭാഷ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

വിശദവിവരങ്ങൾ ഇങ്ങനെ

മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 1500 ഓളം രൂപയാണ് ഇയാൾ മേഷ്ടിച്ചത്. ഹോട്ടൽ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി  വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. പൊലീസ് പിടിയിലാകുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്വകാര്യ എടിഎമ്മില്‍ നിന്നും രാവിലെ പണം പിന്‍വലിച്ചു, പിന്നാലെ ഉടമ അറിയാതെ 2 തവണ പണം നഷ്ടമായതായി പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ
കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം