'യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ 10 ലക്ഷം കന്നിവോട്ട്' വാഗ്ദാനവുമായി കേരള മദ്യവിമോചന മഹാസഖ്യം നിലവില്‍ വന്നു

Published : May 24, 2024, 08:10 PM IST
 'യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ 10 ലക്ഷം കന്നിവോട്ട്' വാഗ്ദാനവുമായി കേരള മദ്യവിമോചന മഹാസഖ്യം നിലവില്‍ വന്നു

Synopsis

യുഡിഎഫിന് 10 ലക്ഷം കന്നിവോട്ട് വാഗ്ദാനം ചെയ്ത് കേരള മദ്യവിമോചന മഹാസഖ്യം നിലവില്‍ വന്നു

തൃശൂര്‍: യുഡിഎഫിന് 10 ലക്ഷം കന്നിവോട്ട് വാഗ്ദാനം ചെയ്ത് കേരള മദ്യവിമോചന മഹാസഖ്യം നിലവില്‍ വന്നു. എല്ലാ കാലത്തും മദ്യനിരോധനത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള ഐക്യ ജനാധിപത്യ മുന്നണിയെ തിരികെ അധികാരത്തില്‍ കൊണ്ടുവരാൻ 10 ലക്ഷം കന്നിവോട്ട് സ്വരൂപിച്ച് യു ഡി എഫിന് നല്‍കുമെന്നാണ് കേരള മദ്യവിമോചന മഹാസഖ്യത്തിന്റെ പ്രഖ്യാപനം.

10 ലക്ഷം കന്നിവോട്ട് സ്വരൂപിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര കര്‍മപദ്ധതി സംസ്ഥാന സമ്മേളനം അംഗീകരിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വന്നിട്ടുള്ള എല്ലാ കാലത്തും മദ്യനിരോധനത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതുമൂലം കേരളം എല്ലാ രംഗത്തും ശോചനീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരാതിരിക്കാനാണ് യു ഡി എഫിന് വോട്ട് സ്വരൂപിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

മഹാസഖ്യത്തിന്റെ രൂപീകരണത്തോടെ കഴിഞ്ഞ നവംബര്‍ രണ്ടിന് രൂപം കൊണ്ട മദ്യവിമോചന സമരസമിതി ഇല്ലാതായി. സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഫാ ദേവസി പന്തല്ലൂക്കാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്യവിമോചന സമരസമിതി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ സി.ഐ. അബ്ദുള്‍ ജബാര്‍ അധ്യക്ഷത വഹിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം കേരള സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ അക്ബര്‍ അലി, ജമാ അത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉമര്‍ മുല്ലക്കര, കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി തൃശൂര്‍ ജില്ലാ പ്രസിഡന്റ്  പ്രൊഫ. വിഎ. വര്‍ഗീസ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ടിസി. അബ്രഹാം, മദ്യവിമോചന സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇ.എ. ജോസഫ്, സെക്രട്ടറി കെ.എ. മഞ്ജുഷ, ശശി നെട്ടിശേരി എന്നിവര്‍ പ്രസംഗിച്ചു.

നേരത്തേ സമ്മേളന ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഭാരവാഹികള്‍: അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് (മുഖ്യ രക്ഷാധികാരി), സി.ഐ. അബ്ദുള്‍ ജബാര്‍ (രക്ഷാധികാരി), ഇ.എ. ജോസഫ് (പ്രസിഡന്റ്), പ്രഫ. സുരേന്ദ്രനാഥ്, റോയ് ജോര്‍ജ്, ടി.കെ. മജീദ് (വൈസ് പ്രസിഡന്റുമാര്‍), കെ.എ. മഞ്ജുഷ (ജനറല്‍ സെക്രട്ടറി), സന്ദീപ് മുരുക്കുംതറ, കമറുദ്ദീന്‍ വെളിയംകോട്, ബാലന്‍ തൃത്താല (സെക്രട്ടറിമാര്‍), ശശി നെട്ടിശേരി (ട്രഷറര്‍).

'ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി'; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടയിൽ തിരക്കുള്ള സമയം, സിഗരറ്റ് വാങ്ങാനെത്തി; ജ്യൂസ് അടിച്ച ശേഷം തരാമെന്ന് മറുപടി, പിന്നാലെ ജീവനക്കാർക്ക് മർദനം
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ