ഞങ്ങളുണ്ട് കൂടെ; ഹർത്താൽ ദിനത്തിൽ വിദ്യാർത്ഥിനിയ്ക്ക് സഹായ ഹസ്തവുമായി കേരള പൊലീസ്

Published : Dec 18, 2019, 04:19 PM IST
ഞങ്ങളുണ്ട് കൂടെ; ഹർത്താൽ ദിനത്തിൽ വിദ്യാർത്ഥിനിയ്ക്ക് സഹായ ഹസ്തവുമായി കേരള പൊലീസ്

Synopsis

ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ ഹർത്താൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് സംഘമാണ് ഷഹാനയ്ക്ക് സഹായവുമായെത്തിയത്. 

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ സൈക്കിള്‍ കേടായ വിദ്യാർത്ഥിനിക്ക് സഹായമെത്തിച്ച് കേരള പൊലീസ്. സൈക്കിളിന്റെ ചെയിൻ പൊട്ടിയതോടെ ഒൻപതാം ക്ലാസ്സുകാരി ഷഹാനയുടെ യാത്ര പകുതി വഴിയിലായിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന കുട്ടിക്ക് സഹായവുമായി എത്തിയത് കണ്ട് നിന്ന പൊലീസ് ഉദ്യോ​ഗസ്ഥർ. ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ ഹർത്താൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് സംഘമാണ് ഷഹാനയ്ക്ക് സഹായവുമായെത്തിയത്. പൊലീസ് ജീപ്പിലുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടിയുടെ സൈക്കിള്‍ സഞ്ചാരയോഗ്യമാക്കി ഇവര്‍ കുട്ടിയെ യാത്രയാക്കിയത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഈ സംഭവം കേരള പൊലീസ് പങ്ക് വച്ചിരിക്കുന്നത്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് വീണ്ടും കാട്ടാന ആക്രമണം, ആദിവാസി മേഖലകളില്‍ കടുത്ത കൃഷിനാശം
തിരുവനന്തപുരത്ത് നിന്നും വിവരം കിട്ടി, വയനാട്ടിലെ ഹോം സ്റ്റേയിൽ ആനക്കൊമ്പുകളുമായി യുവാക്കൾ, ലക്ഷ്യം വിൽപ്പന; പൊക്കി വനംവകുപ്പ്