നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട സിഗ് സാഗ് വെള്ള വരകള്‍ എന്തിന്; ഉത്തരവുമായി കേരള പൊലീസ്

By Web TeamFirst Published Mar 7, 2019, 6:51 PM IST
Highlights

ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക്   ചെയ്യാനോ പാടില്ല.   കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും  പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള  വരകൾ അടയാളപ്പെടുത്തുന്നത്

തിരുവനന്തപുരം: റോഡിലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വെള്ള വരകൾ എന്തിനാണെന്ന ചോദ്യം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട സിഗ് സാഗ് വെള്ള വരകളെ തമാശ രൂപത്തിൽ ട്രോളാനും സോഷ്യല്‍ മീഡിയ തയ്യാറായിരുന്നു. ഇപ്പോള്‍ സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന്  ചോദ്യത്തിന് ഉത്തരം  വിവരിച്ച് കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

വളരെ പ്രധാനമായ മുന്നറിയിപ്പ് ആണ് ഈ വരകൾ എന്നാണ് കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്. റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക എന്നാണ് പൊലീസ് പറയുന്നത്.

ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക്   ചെയ്യാനോ പാടില്ല.   കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും  പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള  വരകൾ അടയാളപ്പെടുത്തുന്നത്. 

ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്.  ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും.   ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നതെന്നും അധികൃതർ കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.

കുറിപ്പ് പൂര്‍ണരൂപത്തില്‍

നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്?
അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.

റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

click me!