
ഇടുക്കി: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് നടത്തി വരുന്ന പിങ്ക് പൊലീസിന്റെ പട്രോള്‍ സംവിധാനം ആരംഭിച്ചു. വിദേശ വിനോദ സഞ്ചാരികള്‍ അടക്കം ആയിരകണക്കിന് ആളുകള്‍ വന്നെത്തുന്ന മൂന്നാര്‍ ടൗണിൽ നിന്നാണ് പിങ്ക് പട്രോളിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
ഒരു വനിത സബ് ഇന്‍സ്പെക്ടര്‍, രണ്ട് വനിതാ പൊലീസ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്രോള്‍ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. ആദ്യ ഡ്രൈവര്‍, പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ രാധാകൃഷ്ണനും വുമണ്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍.എന്‍ സുശീലയും ആയിരുന്നു.
1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിങ്ക് പെട്രോളിന്റെ സേവനം ലഭ്യമാകും. ഇടുക്കി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇടുക്കി അഡീഷണല്‍ എസ്.പി കെ മുഹമ്മദ് ഷാഫിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam