
മലപ്പുറം: തപാല്‍ വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ജനസമ്പര്‍ക്കം ദൃഢമാക്കുന്നതിന്റെ ഭാഗമായി 'പോസ്റ്റ് ഫോറം മലപ്പുറം' ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 2026 ഏപ്രില്‍ ഒന്ന് മുതലാണ് കത്തെഴുത്ത് മത്സരം ആരംഭിച്ചത്. ഏപ്രില്‍ 30 വരെയുള്ള ഒരു മാസക്കാലയളവിലാണ് മത്സരം നടക്കുക.
തപാല്‍ സംവിധാനത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് ഏറ്റവും കൂടുതല്‍ കത്തുകള്‍ അയക്കുന്ന വ്യക്തിയെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 1,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും. മലയാളത്തിലാണ് കത്തുകള്‍ എഴുതേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം പേരും വിലാസവും ഫോണ്‍ നമ്പറും പ്രത്യേക കടലാസില്‍ രേഖപ്പെടുത്തി കത്തിനൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
കത്തുകള്‍ അയക്കേണ്ട വിലാസം: പോസ്റ്റ് മാസ്റ്റര്‍, പോസ്റ്റ് ഫോറം, മലപ്പുറം - 676 505.ഡിജിറ്റല്‍ യുഗത്തിലും കത്തെഴുത്ത് കലയെ പ്രോത്സാഹിപ്പിക്കാനും തപാല്‍ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഈ മത്സരത്തില്‍ പങ്കുചേരാവുന്നതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam