
മൂന്നാർ: മൂന്നാറിൽ കാറിൽ അപകടയാത്ര നടത്തിയ യുവാക്കൾക്കെതിരെ എം വി ഡി അന്വേഷണം തുടങ്ങി. തിരക്കുള്ള മൂന്നാർ - വട്ടവട റോഡിൽ വ്യാഴാഴ്ചയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. കാറിന്‍റെ ഡോറിലിരുന്ന് അവർ വലിയ തോതിലുള്ള അഭ്യാസപ്രകടനമാണ് നടത്തിയത്.
റോഡിലൂടെ ആ സമയത്ത് സഞ്ചരിച്ച മറ്റ് വാഹനങ്ങൾക്ക് വലിയ ശല്യമാണ് യുവാക്കൾ ഉണ്ടാക്കിയത്. ഇവരുടെ അപകട യാത്രകണ്ട് സഹികെട്ട് പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാർ ഇത് പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്തരം അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എം വി ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam