കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; അരക്കിലോയോളം എംഡിഎംഎ പിടികൂടി

Published : Sep 21, 2024, 06:11 PM ISTUpdated : Sep 21, 2024, 06:16 PM IST
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; അരക്കിലോയോളം എംഡിഎംഎ പിടികൂടി

Synopsis

രാവിലെ ദില്ലിയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി. കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്.  

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. രാവിലെ ദില്ലിയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി. കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്.  ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.

Also Read: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്